 
പൊന്മള : പൊന്മള ഒന്നാം വാർഡിൽ കുഭാര കോളനിയിൽ താമസിക്കുന്ന ജന്മനാ കിടപ്പു രോഗിയായ അശ്വിൻ എന്ന വിദ്യാർത്ഥിക്കും കുടുംബത്തിനും വേണ്ടി പൊന്മള ജനകീയ സമിതിയും ഒതുക്കുങ്ങൾ ഗവ. ഹൈസ്‌കൂളും സംയുക്തമായി നിർമ്മിക്കുന്ന സ്‌നേഹ വീടിന് പൂവ്വാട് കുംഭാര കോളനിയിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ തറക്കല്ലിട്ടു. പൊന്മള പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് പി.പി മുഹമ്മദ് മുഖ്യാതിഥിയായി. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.കെ നിർമ്മല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ റാബിയ കുഞ്ഞി മുഹമ്മദ് , പി. സുലൈഖ, പി. ജലീൽ മാസ്റ്റർ,ജനകീയ സമിതി ചെയർമാൻ എ.കെ സൈനുദ്ദീൻ, വൈസ് ചെയർമാൻ വി. കുഞ്ഞി മുഹമ്മദ്, കൺവീനർ ടി.ടി മുസ്തഫ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി വി കെ ആസിഫലി, വി.കെ ബഷീർ ഹാജി, സമിതി അംഗങ്ങളായ ടി.ടി മുജീബ്, വി.കെ മൊയ്തീൻ കുട്ടി ഹാജി, പി.പി ബാബു ശിഹാബ്, ടി.ടി റാഫി, പി. തക്ദീർ മാസ്റ്റർ, പി. രവിചന്ദ്രൻ, ശിഹാബ് അവുലാൻ, എ.കെ ശബീർ, ഫിറോസ് പറിയാടത്ത് എന്നിവർ പങ്കെടുത്തു.