നിലമ്പൂർ:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്റെ നിര്യാണത്തിൽ നിലമ്പൂർ യൂണിറ്റ് അനുശോചിച്ചു.യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ ടൗണിൽ മൗനജാഥയും തുടർന്ന് വ്യാപാരഭവനിൽ അനുശോചന യോഗവും നടത്തി.
കെ.വി.വി.ഇ.എസ് നിലമ്പൂർ യൂണിറ്റ് പ്രസിഡന്റ് വിനോദ് പി.മേനോൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ ഇ.പത്മാക്ഷൻ,എ.ഗോപിനാഥ്,അഡ്വ.ടി.കെ.അശോക് കുമാർ,നഗരസഭ കൗൺസിലർമാരായ സ്‌കറിയ കിനാതോപ്പിൽ,ഇസ്മായി എരഞ്ഞിക്കൽ തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.ടി.നസറുദ്ദീന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നിലമ്പൂരിലെ വ്യാപാരസ്ഥാപനങ്ങളും വെള്ളിയാഴ്ച അടഞ്ഞുകിടന്നു.