നിലമ്പൂർ: ജില്ലാ ആശുപത്രിയിൽ വിവിധ ആധുനീകരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ സമർപ്പണം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റഫീഖ സമർപ്പണം നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 100 ദിനം 100 കോടി പദ്ധതിയുടെ ഭാഗമായാണ് ജില്ലാ ആശുപത്രിയിലെ പുതിയ സൗകര്യങ്ങൾ ഒരുക്കിയത്.
ജില്ലയിൽ മറ്റൊരു ആശുപത്രിയിലും ലഭിക്കാത്ത സൗകര്യങ്ങളാണ് ഇതോടെ നിലമ്പൂർ ജില്ലാ ആശുപത്രിക്ക് ലഭ്യമായതെന്ന് കെ.എം.റഫീഖ പറഞ്ഞു.എക്സ്‌റേ എടുത്താലുടൻ ഡോക്ടറുടെ മുന്നിലെ കംപ്യൂട്ടറിൽ ചിത്രം തെളിയുന്ന പി.സി.എസ് സംവിധാനം. ഓക്സിജൻ പ്ലാന്റ്,എച്ച്.ടി ട്രാൻസ്‌ഫോർമർ എന്നിവയാണ് പ്രവർത്തനക്ഷമമായത്. 91 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതികൾ ജില്ലാ പഞ്ചായത്ത് യാഥാർത്ഥ്യമാക്കിയത്.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാൻ ഇസ്മായിൽ മൂത്തേടം, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ നസീബ അസീസ്,എൻ.എ.കരീം, ഡി.പി.എം ഡോ.ടി.എൻ.അനൂപ്,ആശുപത്രി സുപ്രണ്ട് ഡോ.എൻ.അബൂബക്കർ,ആർ.എം.ഒ ഡോ.എം.ബഹാവുദ്ദീൻ,ലേ സെക്രട്ടറി എം.വിജയകുമാർ,എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.