മലപ്പുറം: നടൻ ദിലീപിന്റെ ആരാധകരുടെ ആഭിമുഖ്യത്തിൽ ദിലീപിനു വേണ്ടി മാട്ടുമ്മൽ സ്വയംഭൂ ശിവക്ഷേത്രത്തിൽ രുദ്രധാര പൂജ നടത്തി. മുൻകൂർ ജാമ്യം ലഭിച്ച സന്തോക്ഷം പങ്കുവെക്കുന്നതിന് പായസവിതരണം നടത്തുകയും ചെയ്തു. 2017ൽ ദിലീപ് ജയിലിലായതിനു ശേഷം നിരപരാധി എന്ന് തെളിയുന്നതുവരെ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് പ്രതിജ്ഞ എടുത്ത ആരാധകർ അഞ്ചു വർഷം മുൻപുള്ള തിരുവോണ നാളിൽ പ്രിയപ്പെട്ട നടൻ ജയിലിലായതിനാൽ അന്നേ ദിവസം നിരാഹാരം അനുഷ്ഠിച്ചിരുന്നു. എൻ.എൽ. മനോജ് പ്രഭു വെട്ടിച്ചിറ, ആബിദ് കുട്ടിപ്പു ലാൻ കരിപ്പോൾ, ജിതിൻ പി. വെട്ടിച്ചിറ, എം. മണിക്കുട്ടി മട്ടുമ്മൽ, ലിജീഷ് കെ.പി കൊണ്ടോട്ടി, മധുസൂദനൻ, സുരേന്ദ്രൻ, മാധവൻ, വൈശാഖൻ, പാർവ്വതി ലക്ഷമണ പ്രഭു എന്നിവർ പങ്കെടുത്തു.