പരപ്പനങ്ങാടി: ചെട്ടിപ്പടി - കോയംകുളം മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ കലങ്കരി ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം കാരണവർ മണലിയിൽ കുട്ടായി കൊടിയേറ്റകർമം നിർവഹിച്ചു. വെള്ളി, ശനി ദിവസങ്ങളിലാണ് ഉത്സവം. വെള്ളി ഉച്ചയ്ക്ക് അന്നദാനം ഉണ്ടാവും. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള ആചാര ചടങ്ങുകൾ മാത്രമാണ് നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം പൂജാരി രഞ്ജേഷ്, രക്ഷാധികാരി മണലിയിൽ വേലായുധൻ, രവി, ഇ.ടി. വേലായുധൻ, പരമേശ്വരൻ, മാതൃസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.