
തിരൂർ: പ്രതിസന്ധിയിലായ നാളികേര കർഷകർക്ക് ആശ്വാസമായി കൃഷി ഭവനുകൾ മുഖേന നാളികേര സംഭരണം നടത്തണമെന്ന് സ്വതന്ത്ര കർഷക സംഘം തിരൂർ മണ്ഡലം കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷക സംഘം മുനിസിപ്പൽ വൈസ് പ്രസിഡന്റ് ചെമ്പ്ര എൻ.ഹംസകുട്ടി മാസ്റ്റുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. യൂസുഫലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.പി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. എ.ഹൈദ്രോസ് ഹാജി മുഖ്യപ്രഭാഷണം നടത്തി. എ.അബ്ദുറസാഖ്, എം.ടി.അസൈനാർ, അബ്ദുൽ കരീം, പി.വി.സമദ്, സി.പി.നാസർ, മുഹമ്മദ് , സി.കെ.അബ്ദുറഹ്മാൻ, എം.ടി.അബ്ദുറഹ്മാൻ, എം.കെ.യൂസുഫ് ഹാജി സംസാരിച്ചു.