എടപ്പാൾ: പന്താവൂർ ശ്രീ ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം വിപുലമായി ആഘോഷിച്ചു. നിത്യനിദാന ചടങ്ങുകൾക്ക് പുറമെ ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, ഉദയാസ് തമയ പൂജ, പറവെപ്പ് മുതലായവയും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് ,ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വമേകി. വാദ്യഘോഷങ്ങൾക്ക് ആലങ്കോട് സന്തോഷും സംഘവും നേതൃത്വം നൽകി. ദീപാരാധനയ്ക്ക് ശേഷം വിവിധ ആഘോഷ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ തിറകളും, ബാന്റ്സെറ്റും, നാടൻ കലാരൂപങ്ങളും ക്ഷേത്രാങ്കണത്തിൽ എത്തി. വെടിക്കെട്ടോടെ പരിപാടികൾക്ക് സമാപനമായി.