 
പെരിന്തൽമണ്ണ: മങ്കട ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവാസി ഭദ്രതാ ലോണുകളുടെ ആദ്യഗഡു വിതരണം ചെയ്തു. രണ്ട് ലക്ഷം രൂപ വീതം മൂന്ന് പേർക്കാണ് മങ്കട ഗ്രാമപഞ്ചായത്തിൽ നോർക്ക കുടുംബശ്രീ മുഖേന ലോൺ അനുവദിച്ചിട്ടുള്ളത്. പദ്ധതി വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.അസ്ഗർ അലി നിർവഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന ഉമ്മർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസലി, ശരീഫ് ചുണ്ടയിൽ, മെമ്പർമാർ നുസ്രത്, ദീപ, മുസ്തഫ കളത്തിൽ, സി.ഡി.എസ് പ്രസിഡണ്ട് ഫാത്തിമ യു.പി, സെക്രട്ടറി മാത്യു കെ.ടി, കൃഷി ഓഫീസർ സമീർ മാമ്പ്ര സംസാരിച്ചു.