malappuram

പെരിന്തൽമണ്ണ: ഇ.എം.എസ് ഹോസ്പിറ്റലിൽ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ആക്രമിക്കുകയും ആശുപത്രിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു ഐ.എം.എ പെരിന്തൽമണ്ണ ബ്രാഞ്ചിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും.
എമർജൻസി സർവീസ് ഒഴികെ ബാക്കി എല്ലാ ഒ.പികളും സ്തംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അപകടം പറ്റി അഡ്മിറ്റായ രോഗി ഐ.സി.യുവിൽ വച്ച് രക്ത സമ്മർദം കുറഞ്ഞ് മരിക്കാനിടയായത്. രണ്ട് ദിവസം കഴിഞ്ഞിട്ടും ഇതുവരെയും ആക്രമികളായവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ ഒ.പി ബഹിഷ്‌കരണം. തുടർന്നും പൊലീസിന്റെ ഭാഗത്തു നിന്ന് നിഷ്​ക്രിയമായാൽ ജില്ലാ തലത്തിൽ ചൊവ്വാഴ്ച മുതൽ സമര മാർഗം സ്വീകരിക്കേണ്ടി വരുമെന്ന് പ്രസിഡന്റ്​ ഡോക്ടർ മുഹമ്മദ്​ അബ്ദുൽ നാസറും സെക്രട്ടറി ഡോക്ടർ ജലീൽ കെ.ബിയും അറിയിച്ചു.