isha

നിലമ്പൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. നിലമ്പൂർ നഗരസഭയിലെ പാത്തിപ്പാറ ഡിവിഷനിൽ തരിയക്കോടൻ ഇർഷാദിന്റെ മകൾ ഇഷയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
ഉച്ചയ്ക്ക് കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും അരമണിക്കൂറോളം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് സമീപത്തെ വീട്ടിലെ തൂണിനോട് ചേർന്ന പകുതിയോളം വെള്ളമുള്ള ബക്കറ്റിൽ കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. കുഞ്ഞിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് വിദേശത്താണ്. അൻസിലയാണ് ഇഷയുടെ മാതാവ്. സഹോദരൻ മുഹമ്മദ് റയാൻ.