sndp
എസ്.എൻ.ഡി.പി

വണ്ടൂർ: എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറ്റിയംപാടം ശാഖയിലെ മകം തിരുനാൾ ആറാട്ട് മഹോത്സവം 17ന് സമാപിക്കും. ഫെബ്രുവരി 13ന് ആരംഭിച്ച ആഘോഷ പരിപാടികളിൽ ഇന്ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, ഉടയാട സമർപ്പണം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രഭാതപൂജ, ഉദയ്തമനപൂജ, പഞ്ചവിംശതി, മദ്ധ്യാഹ്നപൂജ, അലങ്കാരപൂജ, അന്നദാനം, നടതുറക്കൽ, വിശേഷാൽ ദീപാരാധന, അനുഗ്രഹ പ്രഭാഷണം, അന്നദാനം തുടങ്ങിയവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.