d
ചക്കച്ചി മാഹിൻ

വളാഞ്ചേരി: കുഴൽപ്പണം തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വലിയതുറ വള്ളക്കടവ് സ്വദേശി നഫ്ല മൻസിൽ ചക്കച്ചി മാഹിനാണ് (42) അറസ്റ്റിലായത്. 2018ൽ ഇയാളും കൂട്ടുപ്രതികളും കുറ്റിപ്പുറത്ത് ലോഡ്ജ് എടുത്ത് കുഴൽപ്പണം കൊണ്ടുപോകുന്നയാളിൽ നിന്ന് പണം തട്ടുകയായിരുന്നു. ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ കൊലപാതക കേസും പൂന്തുറ, വലിയതുറ കൊലപാതക ശ്രമത്തിനും കേസുകൾ നിലവിലുണ്ടെന്നും കുറ്റിപ്പുറം സ്റ്റേഷൻ എസ്.എച്ച്.ഒ ശശിധരൻ മേലേതിൽ പറഞ്ഞു. സീനിയർ സി.പി.ഒ ജയപ്രകാശ്, സി.പി.ഒമാരായ അലക്സ് സാമുവൽ, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.