നിലമ്പൂർ: മലപ്പുറം ചുങ്കത്തറ പളളിക്കുത്തിൽ ഇന്നലെ വൈകീട്ട് മദ്യപിച്ചെത്തിയ മകൻ അച്ഛനെ തലയ്ക്ക് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. പള്ളിക്കുത്ത് പുന്നപുഴ പൊട്ടിയിൽ തറയിൽ പുത്തൻവീട് തങ്കച്ചനാണ് (70) മകൻ കൊച്ചുമോൻ എന്ന വർഗീസിന്റെ (42) അടിയേറ്റ് മരിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അരമണിക്കൂർ നേരം രക്തം വാർന്ന് കിടന്ന വർഗീസിനെ നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ ഇരുവരും തർക്കം പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തങ്കച്ചന്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: അമ്മിണി. മക്കൾ: വർഗീസ്, ലിസി (ദുബായ്)