മലപ്പുറം: പ്രസ് ക്ലബ്ബ് സുവർണ ജൂബിലി ഉപഹാരമായി ഒരുക്കിയ വായന മുറി വ്യാഴാഴ്ച സമർപ്പിക്കും. മാദ്ധ്യമപ്രവർത്തകർക്ക് പുറമെ പൊതുജനങ്ങൾക്കും പത്രങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സജ്ജീകരണമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മലപ്പുറം നഗരസഭയുടെ ഫണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപ ചെലവിട്ട് സിഡ്‌കോയാണ് വായന മുറി നിർമ്മിച്ചത്.
ഉദ്ഘാടനം രാവിലെ 11.30ന് മലപ്പുറം നഗരസഭ അദ്ധ്യക്ഷൻ മുജീബ് കാടേരി നിർവഹിക്കും. സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ .അബ്ദുൽ ഹക്കീം, കൗൺസിലർ ഒ.സഹദേവൻ, വാർഡ് കൗൺസിലർ സബീർ പി.എസ്.എ, മുൻ കൗൺസിലർ ഹാരിസ് ആമിയൻ പങ്കെടുക്കും.