d
പരപ്പനങ്ങാടി ടൗണിൽ വിദ്യാർത്ഥികൾ തമ്മിൽ തല്ലിയപ്പോൾ രംഗം ശാന്തമാക്കാൻ എത്തിയ നാട്ടുകാരും പോലീസും

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണിലെ പയനിങ്ങൽ ജംഗ്ഷനിൽ സ്‌കൂൾ, കോളേജ് തല വിദ്യാർത്ഥികൾ ചേരിതിരിഞ്ഞു തമ്മിൽ തല്ലി. തിങ്കളാഴ്ച്ച വൈകുന്നേരം വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടായ സംഘർഷ സാഹചര്യം നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് ഒഴിവായിരുന്നു. എന്നാൽ ചൊവ്വാഴ്ച്ച വൈകുന്നേരം ടൗൺ സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് തമ്മിൽ തല്ലി. കാരണമറിയാതെയാണ് പലരും സംഘർഷത്തിലേർപ്പെട്ടത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയോടെ കുട്ടികളുടെ കൂട്ട ഓട്ടമായിരുന്നു. ഇതോടെ നാട്ടുകാരും പൊലീസും മറ്റു വല്ല അപകടങ്ങൾക്കും മറുപടി പറയേണ്ടിവരുമൊ എന്ന ആശങ്കയിലായി. പിന്നീട് പൊലീസ് തിരിച്ചു പോയെങ്കിലും സമീപത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പി.ടി.എ ഭാരവാഹികളും അധികൃതരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പയനിങ്ങൽ ജംഗ്ഷനിൽ കാൽമണിക്കൂറോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. എന്നാൽ ബുധനാഴ്ച്ച മുതൽ പ്രദേശത്ത് രഹസ്യമായും പരസ്യമായും പൊലീസ് സാനിധ്യം ഉറപ്പു വരുത്തിയതായി സ്റ്റേഷൻ പൊലീസ് ഓഫീസർ ഹണി കെ ദാസ് അറിയിച്ചു