d
കിംസ് അൽശിഫയിൽ രക്തം നൽകാനെത്തിയ വർക്ക്‌ഷോപ്പ് തൊഴിലാളികൾ

പെരിന്തൽമണ്ണ: രക്ത ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോമൊബൈൽസ് വർക്കേഴ്സ് അസോസിയേഷൻ, കിംസ് അൽഷിഫ ബ്ലഡ് ബ്ലാങ്കിലേക്ക് സ്‌നേഹ രക്തം കൈമാറി. വനിതകളടക്കം 30 പേർ രക്തദാനത്തിൽ പങ്കെടുത്തു. ക്യാമ്പിന് കേരള ഓട്ടോമൊബൈൽസ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ, യൂണിറ്റ് പ്രസിഡന്റ് ജയകൃഷ്ണൻ, ഉമ്മർ അങ്ങാടിപ്പുറം, ഹംസ പട്ടിക്കാട്, പീതാംബരൻ, കോ - ഓർഡിനേറ്റർമാരായ ഗിരീഷ്, കൃഷ്ണ പ്രഭ എന്നിവർ നേതൃത്വം നൽകി .കൂടുതൽ സേവനങ്ങൾക്ക് ഫോൺ: 04933 299 160, 8547326851.