crime

മലപ്പുറം: ഹോട്ടലിൽ കയറി അക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലപ്പുറം കൊളായിയിൽ കഫെ കൊളായി എന്ന ഹോട്ടലിൽ 15ന് രാത്രിയാണ് പതിനഞ്ചോളം സാമൂഹിക വിരുദ്ധർ ഹോട്ടൽ അക്രമിക്കുകയും ഉടമ ശഫീഖിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. സമാധാനപരമായി ജോലി ചെയ്യുന്ന ഹോട്ടൽ ഉടമകളെയും ജീവനക്കാരെയും ആക്രമിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ പൊലീസ് സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം വരുത്തിയാൽ ജില്ലയിലെ മുഴുവൻ ഹോട്ടലുകളും അടച്ചിട്ട് സമര രംഗത്തിറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് സി.എച്ച് സമദ്, ജില്ലാ സെക്രട്ടറി കെ.ടി രഘു അറിയിച്ചു.