
നിലമ്പൂർ: ക്നാനായ സമുദായത്തിലെ സീനിയർ വൈദികനും അദ്ധ്യാപകനുമായിരുന്ന പുളിക്കലൊടി പാറാനിക്കൽ ഫാ. ഒ.പി. തോമസ് ( അച്ചൻമാഷ് -67) നിര്യാതനായി. മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടിന് പള്ളിക്കുത്ത് സെന്റ് മേരിസ് ക്നാനായ പളളിയിലെ ശുശ്രൂഷകൾക്ക് ശേഷം വൈകീട്ട് 5ന് വടപുറം സെന്റ് ജോൺസ് ക്നാനായ പളളിയിൽ പൊതുദർശനത്തിന് വെക്കും. ശേഷം പുളിക്കലൊടിയിലുള്ള ഭവനത്തിൽ എത്തിക്കും. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് റാന്നി സെന്റ് തോമസ് ക്നാനായ വലിയപള്ളിയിൽ. ഭാര്യ: കുഞ്ഞമോൾ കുര്യൻ എഴുമായിൽ വെൺപാല (റിട്ട. അദ്ധ്യാപിക, എ.എം.എൽ.പി.എസ്, പല്ലോട്). മക്കൾ: ജിജു തോമസ് (കാനഡ), ടിജു തോമസ് (അസി. പ്രൊഫ., വിനായക നഴ്സിംഗ് കോളേജ് സുൽത്താൻ ബത്തേരി ). മരുമക്കൾ: രേഷ്മ (തോണ്ടു കുഴിയിൽ ആറ്റിങ്ങൽ), രോഷ്മ (കണ്ടനാട്ട്, ചെറുപുഴ)