d
​പ​ടി​ഞ്ഞാ​റ്റം​ ​പാ​ടം​ ​ശാ​ഖാ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലെ​ ​​പ്ര​തി​ഷ്ഠാ​ ​മ​ഹോ​ത്സ​വത്തിന്റെ ​സ​മാ​പന ചടങ്ങിൽ നിന്ന് ​ ​

ചുങ്കത്തറ: എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറ്റം പാടം ശാഖയുടെ ശ്രീനാരായണ ധർമ്മശാസ്താക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു. ഫെബ്രുവരി 13 മുതൽ ആരംഭിച്ച ഉത്സവ ചടങ്ങുകളിൽ പൂജാ കർമ്മങ്ങളും അനുഗ്രഹ പ്രഭാഷണങ്ങളും ശിവഗിരിമഠം ജ്ഞാനതീർത്ഥ സ്വാമികളുടെ കാർമികത്വത്തിൽ നടന്നു. സമാപനദിവസം കരിങ്കൊറ മണ്ണ് അമ്പലക്കടവിൽ ആറാട്ട് നടന്നു. എസ്.എൻ.ഡി.പി യോഗം പള്ളിക്കുത്ത് ശാഖയിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് വിശേഷാൽ ദീപാരാധന നടന്നു .
സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം നിലമ്പൂർ യൂണിയൻ പ്രസിഡന്റ് വി.പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ടി. ഓമനക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിലമ്പൂർ യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട്ട് മുഖ്യ സന്ദേശം നൽകി. യോഗം ബോർഡ് മെമ്പർമാരായ എൻ. സുന്ദരേശൻ, സജി കുരീക്കാട്ട്, യൂണിയൻ കൗൺസിലർ എം.ആർ. ശങ്കരൻ, ചുങ്കത്തറ ശാഖാ പ്രസിഡന്റ് പി.കെ. ഭാസ്‌കരൻ വൃന്ദാവൻ, പള്ളിക്കുത്ത് ശാഖാ മുൻ പ്രസിഡന്റ് വാർഡ് മെമ്പറുമായ പി.വി. പുരുഷോത്തമൻ മാസ്റ്റർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ബോബി കാലായിൽ, വനിതാ സംഘം ശാഖാ പ്രസിഡന്റ് ഉഷ കൃഷ്ണൻകുട്ടി, സെക്രട്ടറി സുനിത സുരേഷ് എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി കെ.പി. ബിജുമോൻ സ്വാഗതവും വൈസ് പ്രസിഡന്റ് സി.ആർ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
പടിഞ്ഞാറ്റം പാടം എസ്.എൻ കലാസമിതിയുടെ നാറാണത്തുഭ്രാന്തൻ നൃത്തസംഗീത നാടകം ബിനി സുനിൽ രചനയും സംവിധാനവും നിർവഹിച്ച് അരങ്ങേറി.