പരപ്പനങ്ങാടി: ഇസ‌്ലാമിക രാഷ്ട്രങ്ങളിൽ പോലും ഉപേക്ഷിച്ച മത ചിഹ്നങ്ങൾ മതേതരത്വത്തിന് പേര് കേട്ട ഭാരതത്തിൽ കാലാലയങ്ങളിൽ നിർബദ്ധമാക്കുന്നത് വിദ്യാർത്ഥികൾക്കിടയിൽ വർഗ്ഗീയതയും വിഭാഗീയതയും കലാപവും സൃഷ്ടിക്കുന്നതിന് ഇടവരുത്തുമെന്നും അതിനാൽ കലാലയങ്ങളിൽ മതചിഹ്നങ്ങൾ തീർത്തും ഒഴിവാക്കണമെന്നും ഹനുമാൻ സേന ഭാരത് ദേശീയ നിർവാഹ സമിതി യോഗം. ഭൂരഹിതരായവർക്ക് ഭൂമി നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹനുമാൻ സേന സംസ്ഥാന സമ്മേളനം മാർച്ച് 5ന് കോഴിക്കോട് ഗാന്ധി ഗ്രഹത്തിൽ നടത്താനും രാമസിംഹൻ (അലി അക്ബർ) ഉദ്ഘാടകനായും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സംഗീത് ചേവായൂർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എ.എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി, ശിവധാസ് ധർമ്മം, കെ.ടി. വേലായുധൻ, സുരേഷ് കൊയിലാണ്ടി, കവിരാജ് വടകര, സി.പി. മോഹൻ, പുരുഷു മാസ്റ്റർ എന്നിവർ സംസാരിച്ചു.