തിരൂരങ്ങാടി: പുരാവസ്തു വകുപ്പിന്റെ പൈതൃക മ്യൂസിയ നിർമ്മാണം വീണ്ടും തുടങ്ങി, കഴിഞ്ഞ ദിവസമാണ് വീണ്ടും പ്രവൃത്തി തുടങ്ങിയത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ആഗസ്തിലാണ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. കെട്ടിടത്തിലെ പുതിയ നിർമ്മാണങ്ങൾ ഒഴിവാക്കി പഴയ രീതിയിലേക്ക് മാറ്റുന്ന പ്രവൃത്തികളാണ് ഇതുവരെ നടന്നത്. അതിന്റെ ഭാഗമായി പുതിയ നിർമ്മാണങ്ങൾ പൊളിച്ചു നീക്കുകയും പഴമ നിലനിറുത്തുന്നതിനായി നിലത്ത് പാകിയ ടൈലുകളും മറ്റും മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. സന്ദർശകർക്കായി പ്രത്യേകം ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണവും പെയിന്റിംഗും മേൽക്കൂരയുടെ തകാരാറും പരിഹരിച്ചു.
ഒരു മാസത്തോളം നിർമ്മാണങ്ങൾ നടന്നിരുന്നില്ല. ചുറ്റുമതിൽ നവീകരണം കൊമ്പൗണ്ട് ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ തുടങ്ങിയത്. 2014ൽ പി.കെ അബ്ദുറബ്ബ് വിദ്യഭ്യാസ മന്ത്രിയായിരിക്കെയാണ് ഹജൂർ കച്ചേരിയെ ജില്ലാ പൈതൃക മ്യൂസിയമായി പ്രഖ്യാപിച്ചത്. പൈതൃകങ്ങളും സാംസ്‌കാരിക മൂല്യങ്ങളും ജനജീവിതവും കൃഷിയും
ഉയർത്തിപ്പിടിക്കുന്ന രീതിയിലുള്ള നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിനാണ് പദ്ധതി.
സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെയും മ്യൂസിയം ഡിപ്പാർറ്റ്‌മെന്റിന്റെയും മേൽ നോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. നിർമ്മാണത്തിനും നവീകരണത്തിനുമായി 75 സെന്റ് ഭൂമിയും പുരാവസ്തു വകുപ്പിന് കൈമാറിയിട്ടുണ്ട്..
മ്യൂസിയത്തിലെ ചിലത്