വള്ളിക്കുന്ന്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നിയമം നിയമസഭയിൽ തന്നെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അരിയല്ലൂർ മേഖലാ മുസ്ലിംലീഗ് കമ്മിറ്റി അരിയല്ലൂർ ജംഗ്ഷനിൽ സമര സംഗമം നടത്തി. മുഖ്യമന്ത്രിയുടെ ഉറപ്പുകൾ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും വഖഫ് നിയമം പിൻവലിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോവുമെന്നും സമര സംഗമം ഉദ്ഘാടനം ചെയത് കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. നഹ പറഞ്ഞു.
നിസാർ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സവാദ് കള്ളിയിൽ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.പി അബ്ദുൽ റഹ്മാൻ, ട്രഷറർ വി.കെ ബാപ്പു ഹാജി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി സമദ്, തുടങ്ങിയവർ സംസാരിച്ചു.