
മലപ്പുറം: സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന ഗവർണറെ സി.പി.എം ഭയപ്പെടുന്നത് നിരാശാജനകമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ പറയുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാൻ ഇടത് ഗവൺമെന്റ് തയ്യാറാവുന്നതിന്റെ കാരണം മനസിലാവുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരെയടക്കം ബലിയാടാക്കി ഗവർണർക്ക് മുമ്പിൽ തലകുനിക്കാൻ മുഖ്യമന്ത്രി തയ്യാറായത് എന്തിനാണെന്ന് കേരള ജനതയോട് പറയണമെന്നും അദ്ദേഹം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയും കെ.ടി ജലീലും തമ്മിൽ അടച്ചിട്ട മുറിയിൽ ചർച്ചയുണ്ടായിട്ടില്ല. കല്ല്യാണവീട്ടിൽ എങ്ങനെയാണ് അടച്ചിട്ട മുറിയിൽ ചർച്ച നടത്താൻ സാധിക്കുക. രാഷ്ട്രീയക്കാർ ആശയപരമായ തർക്കമാണുള്ളത്. വ്യക്തികൾ തമ്മിൽ കാണുമ്പോൾ മാദ്ധ്യമങ്ങളെ പേടിച്ച് മിണ്ടാതെ നടക്കാനൊന്നും പറ്റില്ലെന്നും സലാം കൂട്ടിച്ചേർത്തു.