മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ്കുട്ടി മന്ത്രി ഇ. ഗോവിന്ദൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങുന്നു.
തിരൂരങ്ങാടി: മികച്ച നഗരസഭകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്വരാജ് പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം നേടിയ തിരൂരങ്ങാടി നഗരസഭയ്ക്കുള്ള പുരസ്കാരം ചെയർമാൻ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ ഭരണസമിതി ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ഇ. ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമ്മാനിച്ചു. 15 ലക്ഷം രൂപയും പ്രത്യേക ട്രോഫിയുമാണ് സ്വരാജ് അവാർഡ്. തദ്ദേശസ്വയം ഭരണവകുപ്പിന്റെ ഏകീകരണത്തിന്റെ ഭാഗമായി ആദ്യമായാണ് നഗരസഭകൾക്ക് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. നഗരസഭ ഒട്ടേറെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. അവാർഡ് തുകയായ 15 ലക്ഷം രൂപ നഗരവികസനത്തിന് ഉപയോഗിക്കും. നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി സുഹ്റാബി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, എം. സുജിനി, ഇ.പി ബാവ വഹീദ ചെമ്പ, യു.കെ മുസ്തഫ മാസ്റ്റർ, സെക്രട്ടറി ഇൻ ചാർജ് ഇ. ഭഗീരഥി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അവാർഡ് വാങ്ങിയത്,