 
കുറ്റിപ്പുറം: എടപ്പാൾ പഞ്ചായത്തിന് മഹാത്മാ അവാർഡിന്റെ തിളക്കം. തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന തലത്തിൽ ഒന്നാമത്, കൂടുതൽ തൊഴിൽ ദിനങ്ങൾ, കൂടുതൽ തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ, മെറ്റീരിയൽ വിഹിതം കൂടുതൽ ചെലവഴിക്കുകയും മാതൃകാപരമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും കാർഷിക മേഖലയിലും പശ്ചാത്തല മേഖലയിലും വികസന പ്രവർത്തനങ്ങൾ, ഫലവൃക്ഷ തൈകൾ വികസിപ്പിച്ചെടുക്കുന്ന നഴ്സറി, ബണ്ടുകൾക്ക് ബലം നൽകുന്നതിനായി കയർഭൂവസ്ത്രം, പൊതുവിദ്യാഭ്യാസ സ്ഥാപങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടാതെ വിവിധ തരത്തിലുള്ള വ്യക്തിഗത ആനുകൂല്യങ്ങളായ കിണർ നിർമ്മാണം, തൊഴുത്ത് നിർമ്മാണം ആട്ടിൻകൂട്, കോഴിക്കൂട്, കമ്പോസ്റ്റ് പിറ്റുകൾ, സോക്ക് പിറ്റുകൾ, കിണർ റീചാർജ്, അസോളാ ടാങ്കുകൾ, മിനി എം.സി.എഫ് എന്നിവ നടപ്പിലാക്കിയതിന്റെ കൂടി മികവിലാണ് അവാർഡ്.