d
ചെട്ടിപ്പടി കോയംകുളംശ്രീ മുത്തപ്പൻ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചു നടന്ന താലപ്പൊലി എഴുന്നള്ളിപ്പ്‌

പരപ്പനങ്ങാടി: ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ക്ഷേത്രങ്ങൾ സജീവമായി. കൊവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നതോടെയാണ് ക്ഷേത്രങ്ങളിൽ ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും നടത്തുന്നത്. മലബാറിൽ ഉത്സവ സീസൺ ആയതോടെ ക്ഷേത്രങ്ങൾ ഉത്സവത്തിരക്കിലുമായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കൊവിഡ് നിയന്ത്രങ്ങളുടെ പേരിൽ ഉത്സവങ്ങൾ ചടങ്ങിന് മാത്രമാണ് നടത്തിയിരുന്നത് .
താലപ്പൊലികളും ചടങ്ങുകളും നടക്കുന്നുണ്ടെങ്കിലും ക്ഷേത്രങ്ങളിൽ ഉത്സവത്തോട് അനുബന്ധിച്ച് മറ്റു ആഘോഷ പരിപാടികൾ ഒന്നും നടത്താൻ അനുമതി ലഭിച്ചിട്ടില്ല. അതിനാൽ ഇപ്പോഴും കലാകാരന്മാരുടെയും മറ്റും ദുരിതം തുടരുകയാണ്.