
കോട്ടക്കൽ: കോട്ടക്കൽ സീനത്ത് സിൽക്സ് ആൻഡ് സാരീസിന്റെ കീഴിലുള്ള ലെതർ പ്ലാനറ്റിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പൊട്ടിപ്പാറ പുതിയ പറമ്പത്ത് ഷെബിൻ മുഹമ്മദിനെതിരെയാണ് കോട്ടക്കൽ പൊലീസ് കേസെടുത്തത്. സംഭവം ശ്രദ്ധയിൽപെട്ടവർ സീനത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഏറെക്കാലത്തെ പാരമ്പര്യവും വിശ്വാസ്യതയുമുള്ള സ്ഥാപനത്തിനെതിരെ വാട്സപ്, ഫെയ്സ് ബുക്ക് എന്നിവയിലൂടെയാണ് ഷെബിൻ മുഹമ്മദ് അപകീർത്തിപരമായ പ്രചാരണം നടത്തിയത്.