തേഞ്ഞിപ്പലം: ലയൺസ്‌ക്ലബ് ചേലേമ്പ്രയുടെ ആദ്യത്തെ സേവന പ്രവർത്തനത്തിന് ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് തുടക്കമായി. എഫ്.സി ചേലേമ്പ്ര ഫുട്‌ബാൾ അക്കാഡമിയുടെ സബ് ജൂനിയർ വിഭാഗത്തിന് ജേഴ്സി നൽകിക്കൊണ്ടായിരുന്നു തുടക്കം. ചേലേമ്പ്ര ലയൺസ് ക്ലബ് പ്രസിഡന്റ് എം.കെ ഫൈസൽ മാസ്റ്റർ അദ്ധ്യക്ഷനായി. എഫ്.സി ചേലേമ്പ്രയുടെ പ്രസിഡന്റ് ജ്യോതിബസു സോണൽ ചെയർപേഴ്സൺ എം. നാരായണനിൽ നിന്നും ജേഴ്സി സ്വീകരിച്ചു. സെക്രട്ടറി ഉഷ തോമസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് സജിത്ത് സി.കെ, വൈസ് പ്രസിഡന്റ് സജിമോൻ പി. നായർ, ചേലേമ്പ്ര ലയൺസ് ക്ലബ് ട്രഷറർ ബാലകൃഷ്ണൻ, ഫസ്റ്റ് വൈസ് പ്രസിഡന്റ് എം.പി. ബാലസുബ്രഹ്മണ്യൻ, സെക്കൻഡ് വൈസ് പ്രസിഡന്റ് സി. ദിവാകരൻ, ജോയിൻ സെക്രട്ടറി കെ.എൻ സുബൈർ തുടങ്ങിയവർ പങ്കെടുത്തു.