
പെരിന്തൽമണ്ണ: അന്താരാഷ്ട്ര വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന ക്രിസ്റ്റൽ എം.ഡി.എം.എയുമായി രണ്ടുപേരെ
പെരിന്തൽമണ്ണ പൊലീസ് പിടികൂടി. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ, ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടിൽ മുഹമ്മദ് മുസ്തഫ(30) എന്നിവരെ പെരിന്തൽമണ്ണ എസ്.ഐ സി.കെ നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. എസ്.ഐ സി.കെ.നൗഷാദ്, ജൂനിയർ എസ്.ഐ ഷൈലേഷ്, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.