
നിലമ്പൂർ: ഇന്ത്യ ഒട്ടാകെ കാമ്പസുകളിൽ നടത്തി കൊണ്ടിരിക്കുന്ന പക്ഷി സർവ്വേ മമ്പാട് എം.ഇ.എസ് കോളേജിലും നടത്തി.
ബേർഡ് ക്ലബ് ഇന്റർനാഷനലും, എം.ഇ.എസ് കോളേജ് ഭൂമിത്രസേനയും ട്രീയും സംയുക്തമായി സംഘടിപ്പിച്ച പക്ഷി സർവ്വേ പ്രിൻസിപ്പൽ ഡോ. മൻസൂർ അലി ഉദ്ഘാടനം ചെയ്തു. പക്ഷി നിരീക്ഷകരായ നജീബ് പുളിക്കൽ, മമ്പാട് എം.ഇ.എസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം മേധാവി ഡോ. കെ.എസ്. അനൂപ് ദാസ് എന്നിവർ നേതൃത്വം നൽകി. നിരവധി ദേശാടന പക്ഷികളടക്കം 50ൽ പരം പക്ഷികളെ കാമ്പസ് സർവ്വേയിൽ കണ്ടെത്തി.