
കോട്ടക്കൽ: ക്ലാരി സൗത്ത് എ.എം.എൽ.പി സ്‌കൂളിൽ കേരള സ്‌കൗട്ട് ആൻഡ് ഗൈഡ് സ്ഥാപക ദിനത്തിൽ 'സവാരി ചെയ്യാം സൈക്കിളിൽ ; വായു മലിനീകരണം തടയാം' എന്ന പ്രമേയത്തിൽ സൈക്കിൾ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സൈക്ലിസ്റ്റ് മുസ്തഫ മാസ്റ്റർ തലകാപ്പ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. അബ്ദുൽ ഗഫൂർ മാസ്റ്റർ, നാസർ മാസ്റ്റർ, സാജിദ ബീഗം എന്നിവർ സംസാരിച്ചു.