hospital

താനൂർ: താനാളൂർ പഞ്ചായത്ത് 22-ാം വാർഡിലെ താമരക്കുളത്ത് വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ഹോമിയോ ഡിസ്‌പെൻസറിക്ക് വേണ്ടി നിർമ്മിച്ച ആരോഗ്യ കേന്ദ്രം ഉടൻ പ്രവർത്തന സജ്ജമാക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോട് സി.പി.ഐ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ കെ.പുരം ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം.കെ. മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ. പുരം സദാനന്ദൻ, മണ്ഡലം കമ്മിറ്റി അംഗം പി.എസ് സഹദേവൻ, ലോക്കൽ സെക്രട്ടറി പി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ. പ്രതീഷ്, അസി. സെക്രട്ടറി ഹംസനെടുമ്പള്ളി എന്നിവരെ തിരഞ്ഞെടുത്തു.