house

കോട്ടയ്ക്കൽ: ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ. വാരിയരുടെ സ്മരണാർത്ഥം ആര്യവൈദ്യശാലയിലെ മുഴുവൻ ജീവനക്കാരും ചേർന്ന് സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന രണ്ട് വീടുകളുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10ന് മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയർ നിർവഹിക്കും. കോട്ടയ്ക്കൽ നഗരസഭയുടെ പരിധിയിൽ വരുന്നവരും അർഹരുമായ ഭവനരഹിതരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുടുംബങ്ങൾക്കാണ് വീട്നിർമ്മിച്ചു നൽകുന്നത്. എഴുപതിൽപ്പരം അപേക്ഷകരിൽ നിന്ന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഏറ്റവും അർഹരായ രണ്ട് കുടുംബങ്ങളെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. ശിലാസ്ഥാപന ചടങ്ങിൽ കോട്ടയ്ക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ മുഖ്യാതിഥിയാകും. ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള, ഗുണഭോക്താക്കൾ, നഗരസഭാ കൗൺസിലർമാർ, ആര്യവൈദ്യശാലയിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, വിവിധ വകുപ്പുമേധാവികൾ എന്നിവർ പങ്കെടുക്കും. ശിവകുമാർ (കിഴക്കെപുരയ്ക്കൽ മങ്ങാട്ടിൽ ക്വാർട്ടേഴ്സ്, ചെറുശ്ശോല, കോട്ടയ്ക്കൽ),
അബു (മദാരി, പാറയിൽ സ്ട്രീറ്റ്, കോട്ടയ്ക്കൽ) എന്നിവർക്കാണ് സ്‌നേഹവീട് സമ്മാനിക്കുന്നത്.