
മലപ്പുറം: ചലച്ചിത്ര നാടക നടി കെ.പി.എ.സി ലളിതയുടെ നിര്യാണത്തിൽ രശ്മി ഫിലിം സൊസൈറ്റി നിർവാഹക സമിതി യോഗം അനുശോചിച്ചു. ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നതെന്നും മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച അഭിനേത്രിയായിരുന്നു അവരെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മണമ്പൂർ രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കുറുപ്പൻ റിപ്പോർട്ട് സമർപ്പിച്ചു. ഡോ. എസ്. സഞ്ജയ്, ഹനീഫ് രാജാജി, വി.എം. മനോജ്, ജി.കെ. റാം മോഹൻ, വി എം, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.