മലപ്പുറം: പുതിയകാലം പുതിയ വിചാരം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിവരുന്ന ചിറക് കാമ്പയിനിന്റെ സമാപന സംഗമം ഈ മാസം 25ന് മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം എം.എം.ഇ.ടി കാമ്പസിലെ ഹനീഫ് സ്വകയറിൽ വൈകീട്ട് നടക്കുന്ന പരിപാടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം ജൂലായിൽ ആരംഭിച്ച ചിറക് കാമ്പയിൻ നാല് ഘട്ടമായാണ് നടന്നിരുന്നത്. അവസാന ഘട്ടമായ യൂണിറ്റ് തല സംഗമങ്ങൾ ഇന്ന് അവസാനിക്കും. സമാപന സംഗമത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, അബ്ദുസസമദ് സമദാനി എം.പി തുടങ്ങിയവർ പങ്കെടുക്കും. സംഗമത്തിൽ ഗസൽ നൈറ്റും അരങ്ങറും. വാർത്താസമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ്, ട്രഷറർ ബാവ വിസപ്പടി, സീനിയർ വൈസ് പ്രസിഡന്റ് ഗുലാം ഹസൻ ആലംഗീർ എന്നിവർ പങ്കെടുത്തു.