
തിരൂർ: മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മൾട്ടി സൂപ്പർ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂർ ശിഹാബ് തങ്ങൾ മെമ്മോറിയൽ സഹകരണ ആശുപത്രി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ആശുപത്രി ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി അദ്ധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിക്കുക.
ട്രോമാകെയർ സെന്റർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഒ.പി വിഭാഗം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ഓപറേഷൻ തിയറ്റർ ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഫാർമസി ന്യൂനപക്ഷ വഖഫ് ബോർഡ് കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. റേഡിയോളജി ഡിപ്പാർട്ട്‌മെന്റ് ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. കെ.കെ. അലി ഹാജി സ്മാരക അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. വി.ഐ.പി ലോഞ്ച് ഉദ്ഘാടനം പി.വി. അബ്ദുൽ വഹാബ് എം.പി നിർവഹിക്കും. ഗൈനക്കോളജി ആൻഡ് നിയോനാറ്റൽ ഡിപ്പാർട്ട്‌മെന്റ് എം.പി. അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. പ്രിവില്ലേജ് കാർഡ് വിതരണ ഉദ്ഘാടനം സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കും. പാത്തോളജി ഡിപ്പാർട്ട്‌മെന്റ് ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിക്കും. ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി, വൈസ് ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഡോ: കെ.പി. ഹുസൈൻ
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.