she-camp

മലപ്പുറം: കാണാക്കാഴ്ചകൾ ഒപ്പിയെടുക്കാനും പ്രകൃതിയെ അറിയാനും നിലമ്പൂരിൽ ഒരുരാവും പകലും ഒരുക്കി മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസ് വനിതാ ദിനത്തിൽ നിങ്ങൾക്കൊപ്പം ചേരുന്നു. മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാനിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, വ്‌ളോഗിംഗ് എന്നിവയിൽ സൗജന്യ പരിശീലനം നൽകും. പശ്ചിമഘട്ടത്തിന്റെ വന്യതയിലൂടെ ട്രക്കിംഗ് നടത്താനും ദൃശ്യങ്ങൾ പകർത്താനും ക്യാമ്പ് അവസരമൊരുക്കും. 18 വയസ് മുതൽ 35 വയസ് വരെയുള്ള വനിതകൾക്ക് ക്യാമ്പിന്റെ ഭാഗമാകാം. മാർച്ച് മൂന്നിനകം രജിസ്റ്റർ ചെയ്യണം. സ്വന്തമായി കാമറയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ diomlpm2@gmail.com എന്ന ഇമെയിൽ പേര്, വിലാസം, ഫോൺ നമ്പർ, ബയോഡാറ്റ സഹിതം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734387.