d
വണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ പച്ചക്കറി കൃഷി വിത്തിടൽ പ്രസിഡന്റ് കെ.ടി മുഹമ്മദാലി ഉദ്ഘാടനം ചെയ്യുന്നു

വണ്ടൂർ: തുള്ളിശേരിയിലെ ഒരേക്കറിൽ പച്ചക്കറി കൃഷിയിറക്കി വണ്ടൂർ സർവീസ് സഹകരണ ബാങ്ക്. ബാങ്ക് പ്രസിഡന്റ് കെ.ടി മുഹമ്മദാലി വിത്തിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സർക്കാറിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി സഹകരണ ബാങ്കുകൾ ഒരേക്കറിലധികം സ്ഥലത്ത് കൃഷിയിറക്കണമെന്ന തീരുമാനത്താലാണ് ബാങ്ക് ഇത്തവണയും കൃഷിയിറക്കുന്നത്. മത്തൻ, കുമ്പളം, വെള്ളരി, വെണ്ട, പയർ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. കൃഷിയുടെ ചെലവ് ബാങ്ക് വഹിക്കും. ബാങ്ക് ഡയറക്ടർ പി. കുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി. സലാം, ലൈബ്രററി കൗൺസിൽ താലൂക്ക് സെക്രട്ടറി സി. ജയപ്രകാശ്, ബാങ്ക് സെക്രട്ടറി എ.പി ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.