നിലമ്പൂർ: കേരളത്തിലെ കോഴിഫാം കർഷകർ ഏറ്റവും ദുരിതം നേരിടുന്ന ഈ സാഹചര്യത്തിൽ താത്കാലിക ഷെഡ്ഡുകൾക്കു പോലും ആഡംബര നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നടപടി നിറുത്തിവെക്കണമെന്ന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സർക്കാറിനോട് ആവശ്യപെട്ടു. കൊവിഡിനാലും കോഴിത്തീറ്റയിൽ ഉണ്ടായ വൻ വില വർദ്ധനവ് കാരണവും കേരളത്തിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം കോഴിഫാമുകളിൽ പകുതിയോളം അടച്ചുപൂട്ടിയ സാഹചര്യമാണുള്ളത്. അതിനാൽ കർഷകദ്രോഹ നടപടിയിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. മുഖ്യമന്ത്രിക്ക് പരാതിയും നൽകി. ചെറുകിട കർഷകരെ കൃഷിവകുപ്പിന്റെ കീഴിൽ കൊണ്ടുവന്ന് സംരക്ഷിക്കണമെന്നും കർഷക സംഘടനാ നേതാക്കളായ കാദറലി വറ്റലൂർ, സൈത് മണലായ, ആസാദ് കളരിക്കൽ, സൈതലവി തച്ചമ്പാറ, നാണി ചുങ്കത്തറ, ഹുസൈൻ വടക്കൻ, കെ.ട്ടി. ഉമ്മർ എന്നിവർ ആവശ്യപെട്ടു.