covid

മലപ്പുറം: ഇന്നലെ 176 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 166 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത നാല് കൊവിഡ് കേസുകളുണ്ട്. ആറ് പേർക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 4,204 സാമ്പിളുകൾ പരിശോധിച്ചു.