ksrtc

നിലമ്പൂർ: ലോക വനിതാ ദിനമായ മാർച്ച് എട്ടിന് കെ.എസ്.ആർ.ടി.സി നിലമ്പൂർ യൂണിറ്റിൽ നിന്നും സ്ത്രീകൾക്ക് മാത്രമായി എറണാകുളം വണ്ടർല അമ്യൂസ്‌മെന്റ് പാർക്കിലേക്ക് ഉല്ലാസ യാത്ര നടത്തുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച് വണ്ടർലയിലേക്കുള്ള ടിക്കറ്റ് പകുതി നിരക്കിലാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. ഭക്ഷണം ഒഴികെ ഒരാൾക്ക് 1,​375 രൂപയാണ് നിരക്ക്. രാവിലെ 5 മണിക്ക് നിലമ്പൂരിൽ നിന്നും യാത്ര പുറപ്പെട്ട് വണ്ടർല, എറണാകുളം ലുലുമാൾ എന്നിവ സന്ദർശിച്ച് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. എറണാകുളം സാഗർ റാണി കപ്പൽ യാത്ര, വയനാട്, മൂന്നാർ യാത്രകളും ഇതോടൊപ്പം ഉണ്ടാകും. ജില്ലയിലെ മലപ്പുറം, പെരിന്തൽമണ്ണ യൂണിറ്റുകളിൽ നിന്നും സമാന രീതിയിൽ ഉല്ലാസ യാത്രകൾ ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 7012968595, 9745047521, 9447436967.