arrest

പരപ്പനങ്ങാടി: 14 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. അരിയല്ലൂർ കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സാമി മകൻ സനലിനെയാണ് (31) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ പ്രതി ബൈക്കിൽ പിൻതുടരുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. പെൺകുട്ടി പറഞ്ഞ അടയാളങ്ങൾ വച്ചാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മുമ്പും സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി പറയുന്നുണ്ട്. ഇക്കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പരപ്പനങ്ങാടി എസ്.ഐ പ്രദീപ്, എ.എസ്.ഐ ജയദേവൻ, പൊലീസുകാരായ സമ്മാസ്, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.