
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യ ചിഹ്നം ഇന്ന് പ്രകാശനം ചെയ്യും. രാവിലെ 11.30ന് മലപ്പുറം പ്രസ് ക്ലബിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി.അബ്ദുറഹിമാൻ പ്രകാശനം നിർവഹിക്കും. ചിഹ്നം രൂപകൽപന ചെയ്തയാൾക്ക് 50,000 രൂപയാണ് പാരിതോഷികമായി നൽക്കുന്നത്. പരിപാടിയിൽ ജില്ലാകളക്ടർ വി.ആർ. പ്രേംകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, ജില്ലാ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥർ, കായിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഏപ്രിൽ 15 മുതൽ മെയ് ആറുവരെയാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്.