
നിലമ്പൂർ: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചന്തക്കുന്ന് ചാരംകുളം തുവ്വശ്ശേരി നൗഷാദലിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുളിക്കാനായി സുഹൃത്തിനൊപ്പം പുഴയിലേക്ക് പോകാനിറങ്ങിയപ്പോൾ പെട്ടെന്ന് ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. വീടിന് സമീപത്തുവെച്ച് തന്നെയാണ് സംഭവം നടന്നത്. നൗഷാദലിയുടെ തലക്കും കൈയ്യിനും കാലിനും പരിക്കുകളുണ്ട്. ഉടൻതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജനവാസ കേന്ദ്രമായ ചാരംകുളത്ത് ദിവസങ്ങളായി കാട്ടാനകളെത്തുന്നുണ്ട്.