മലപ്പുറം: ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ജീവനക്കാരും ആഴ്ച്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കും. ആഴ്ച്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന സർക്കാർ തീരുമാനം നടപ്പാക്കാനാണ് ജില്ലാ ലൈബ്രറി കൗൺസിൽ ജീവനക്കാരുടെയും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും തീരുമാനം. ഇതിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങൾ വിതരണം ചെയ്തു. വസ്ത്രങ്ങളുടെ വിതരണോദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എ. ശിവദാസൻ അദ്ധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം എൻ. പ്രമോദ് ദാസ്, ജില്ലാ സെക്രട്ടറി ഡോ.കെ.കെ. ബാലചന്ദ്രൻ സംസാരിച്ചു.