മലപ്പുറം: പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനും ഇ.എസ്.ഐ പരിധി കഴിഞ്ഞവർക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകുന്നതിനും സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പി.ഉബൈദുള്ള എം.എൽ.എ ആവശ്യപ്പെട്ടു. മലപ്പുറം സ്പിന്നിംഗ് മിൽ എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) 41ാം വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ശിവൻ റിപ്പോർട്ട് അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് സി.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി, ടെക്സ്‌റ്റെൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിദ്ധീഖ് താനൂർ, ടെക്സ്റ്റൈൽ ഫെഡറേഷൻ ട്രഷറർ ഹംസ മുല്ലപ്പള്ളി, യു പി അബ്ദുള്ളക്കുട്ടി, പി. ജയ്ഫർ സാദിഖ് , സി.എച്ച് യൂസഫ്, കെ.ടി.ഹംസ, കളപ്പാടൻ സജീർ, കെ.ഷിബു, പി.കെ.സുബൈർ, മുഹമ്മദലി മുണ്ടുപറമ്പ് സംസാരിച്ചു.
ഭാരവാഹികളായി പി. ഉബൈദുള്ള എം.എൽ.എ (പ്രസിഡന്റ്), ഉമ്മർ സി (വർക്കിംഗ് പ്രസിഡന്റ്), ഹംസ മുല്ലപ്പള്ളി (സീനിയർ വൈസ് പ്രസിഡന്റ്), കെ.ശിവൻ, പി.ജസീന, യു.പി അബ്ദുള്ളക്കുട്ടി, വി.ടി.റിയാസ് അലി ( വൈസ് പ്രസിഡന്റുമാർ), പി.ജയ്ഫർ സാദിഖ് (ജനറൽ സെക്രട്ടറി), ഒ.പി.അബ്ദുൽ റഷീദ്, പി.കെ.സുബൈർ, കെ.പ്രമോദ്, പി.സന്തോഷ്, മുഹമ്മദ് കെ (ജോ. സെക്രട്ടറിമാർ), കെ. ഷിബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.