vandoor
കോട്ടോല അംഗൻവാടിയുടെ കിണറും വാതിലും തകർത്ത നിലയിൽ

വണ്ടൂർ: തിരുവാലി കോട്ടോല അംഗൻവാടിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കിണറിന്റെ സംരക്ഷണ ഭിത്തിയും ശുചിമുറിയുടെ വാതിലും ഗ്രില്ലുകളും തകർത്തു. പോളിയോ തുളളിമരുന്ന് വിതരണത്തിനായി രാവിലെ അംഗനവാടി വർക്കറും ആശ പ്രവർത്തകയും എത്തിയപ്പോഴാണ് നശിപ്പിച്ച നിലയിൽ കണ്ടത്. രണ്ട് ലക്ഷത്തോളം രൂപയുടെ നവീകരണ പ്രവർത്തികൾ നടക്കാനിരിക്കെയാണ് സംഭവമെന്ന് വാർഡ് മെമ്പർ അമൃത പറഞ്ഞു. പരാതിയിൽ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.