
പാലക്കാട്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ തുടങ്ങി ഫെബ്രുവരി 13ന് സമാപിക്കുന്ന രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണത്തിനു ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്തു ഹാളിൽ നടത്തിയ ഓൺലൈൻ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി.റീത്ത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസർ പി.എ.സന്തോഷ് കുമാർ, ഡോ. അനൂപ് കുമാർ, ബേബി തോമസ് എന്നിവർ പങ്കെടുത്തു. രണ്ടാഴ്ച നീളുന്ന പരിപാടിയിൽ കൊവിഡ് മാനദണ്ഡം പാലിച്ച് അതിഥി തൊഴിലാളി ക്യാമ്പ്, ആശുപത്രി ഒ.പി. കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ, സ്‌കൂൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.