meeting
താലൂക്ക് സമിതി യോഗം

ഒറ്റപ്പാലം: സഹകാർ ഭാരതി താലൂക്ക് സമിതി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഓൺലൈനായി നടന്ന യോഗം സഹകാർ ഭാരതി ജില്ലാ പ്രസിഡന്റ് വി.ആർ.രാജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സമിതി പ്രസിഡന്റ് എസ്.ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സഹകാർ ഭാരതി സംസ്ഥാന സഹ സംഘടന സെക്രട്ടറി രാധകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. എം.ശ്രീജിത്ത് മേനോൻ, സംഘടന സെക്രട്ടറി കെ.പ്രവീൺ, താലൂക്ക് സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.ബി.ശ്രീകുമാർ (പ്രസിഡന്റ്), മായ (വൈസ് പ്രസിഡന്റ്), സി.ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ഇ.പി.ഗിരീഷ് (ജോയിന്റ് സെക്രട്ടറി), അമൽജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.