train

സമയക്രമം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു

പാലക്കാട്: പാലക്കാട് ജംഗ്ഷൻ തിരുച്ചെന്തൂർ (16731) ഡെയിലി എക്സ്പ്രസിന്റെ സമയം പാലക്കാട് പൊള്ളാച്ചി ജംഗ്ഷനുകൾക്കിടയിൽ പുനക്രമീകരിച്ചു. ഇതുപ്രകാരം നിലവിൽ പാലക്കാട് നിന്നും രാവിലെ 4.55നു പുറപ്പെടുന്ന ട്രെയിൻ ഇന്നലെ മുതൽ 5.15 ആണ് പാലക്കാട് ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിച്ചത്. ഉച്ചയ്ക്കു ശേഷം തിരുച്ചെന്തൂരിൽ 3.45ന് എത്തിച്ചേരും. പാലക്കാട് ജംഗ്ഷൻ മുതൽ പൊള്ളാച്ചി വരെയുള്ള സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

കൊവിഡിനെ തുടർന്ന് നിർത്തിവച്ച ട്രെയിനുകൾ പുനാരംഭിച്ചപ്പോൾ തിരുച്ചെന്തൂർ ട്രെയിൻ പൊള്ളാച്ചി വരെ മാത്രം സർവീസ് നടത്താനായിരുന്നു തീരുമാനം. ഇതിനെ തുടർന്ന് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷനും എം.പിമാരായ വി.കെ.ശ്രീകണ്ഠനും രമ്യഹരിദാസും റെയിൽവേ അവലോകന യോഗത്തിലും അധികൃതർക്ക് നിവേദനത്തിലൂടെയും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് തിരൂച്ചെന്തൂർ ട്രെയിൻ പാലക്കാട്ടേക്കും നീട്ടാൻ റെയിൽവേ തീരുമാനിച്ചത്.

സമയക്രമീകരണം ഇങ്ങനെ

പാലക്കാട് ജംഗ്ഷനിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് ശേഷം 3.45ന് തിരുച്ചെന്തൂരിൽ എത്തും. തിരിച്ച് തിരുച്ചെന്തൂരിൽ നിന്ന് പാലക്കാട്ടേക്ക് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.05ന് പാലക്കാട് ജംഗ്ഷനിലെത്തും. പാലക്കാട് ജംഗ്ഷനിൽ നിന്ന് രാവിലെ പുറപ്പെടുന്ന ട്രെയിൻ 5.25ന് പാലക്കാട് ടൗണിലും പുതുനഗരം- 5.34, കൊല്ലങ്കോട്- 5.40, മുതമലട- 5.49, മീനാക്ഷിപുരം- 6നും എത്തിച്ചേരും. വൈകീട്ട് തിരുച്ചെന്തൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30ന് പൊള്ളാച്ചിയിലെത്തി 8.35ന് പാലക്കാട്ടേക്ക് പുറപ്പെടും. രാത്രി 10.05ന് പാലക്കാട് ജംഗ്ഷനിലെത്തി സർവീസ് അവസാനിപ്പിക്കും.